|    Aug 20 Sun, 2017 10:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കിഫ്ബി: അമിത ആശങ്ക വേണ്ടെന്ന് ധനമന്ത്രി

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: കിഫ്ബിയെ സംബന്ധിച്ച് അതിരു കവിഞ്ഞ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും നിയമസഭയെ മറികടന്ന് സംവിധാനം കുതറിപ്പോവില്ലെന്നും ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ സംബന്ധിച്ച ബില്ലിന്റെ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സര്‍ക്കാര്‍ കൊച്ചി മെട്രോ റെയില്‍വേ, കണ്ണൂര്‍ വിമാനത്താവളം എന്നിവയ്ക്ക് ബജറ്റിന് പുറത്ത് തുക കണ്ടെത്തിയിരുന്നു. ഈ സമീപനം വിശദമായി പ്രയോജനപ്പെടുത്തുകയാണ് കിഫ്ബിയിലൂടെ ചെയ്യുന്നത്. ബജറ്റിനുള്ളില്‍ ഇത്രയധികം നിക്ഷേപം തങ്ങാനാവില്ല. കിഫ്ബി നിയമസഭയുടെ അധികാരങ്ങള്‍ക്ക് മുകളില്‍ പറക്കുന്ന പ്രശ്‌നവുമില്ല. നിലവിലുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ഏര്‍പ്പെടുത്തില്ല. എന്നാല്‍, ഭാവിയിലെ കാര്യം പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.
വകുപ്പുകള്‍ ഭരണാനുമതി നല്‍കുന്ന പദ്ധതികളേ കിഫ്ബി പരിഗണിക്കൂ. അതിനാല്‍, കിഫ്ബി വകുപ്പുകള്‍ക്ക് മുകളിലാണെന്ന വാദം തെറ്റാണ്. പദ്ധതി നടപ്പാക്കേണ്ടത് ആരാണെന്ന് തീരുമാനിക്കുന്നതും ബന്ധപ്പെ വകുപ്പുകളാണ്. മേല്‍നോട്ടം വഹിക്കുന്നതും വകുപ്പുകള്‍തന്നെ. പണികള്‍ പൂര്‍ത്തീകരിച്ചെന്ന് സര്‍ിഫിക്ക് കൊടുക്കുമ്പോള്‍ കിഫ്ബി പണം നല്‍കും. പദ്ധതികളുടെ മുന്‍ഗണന നിശ്ചയിക്കാനും കിഫ്ബിക്ക് അവകാശമില്ല. സര്‍ക്കാര്‍ നിലവില്‍ വാങ്ങുന്ന വായ്പയുടെ പലിശയേക്കാള്‍ കുറഞ്ഞ നിരക്കിലാവും കിഫ്ബിയിലൂടെ സമാഹരിക്കുന്ന വായ്പയ്ക്ക് പലിശ നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക