|    Dec 11 Mon, 2017 4:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കിന്‍ഫ്ര വഴി 6,630 പുതിയ പദ്ധതികള്‍

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ 6,630 കോടിയുടെ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എട്ട് പദ്ധതികളാണ് സ്ഥാപിക്കുക.
ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് തിരുവനന്തപുരം, മെഗാ ഫുഡ് പാര്‍ക്ക് പാലക്കാട്, ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലം, ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍ കാക്കനാട്, ഫൂട്‌വെയര്‍ ക്ലസ്റ്റര്‍ രാമനാട്ടുകര, സ്‌പൈസസ് പാര്‍ക്ക് തൊടുപുഴ, വ്യവസായ വികസന മേഖല തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, വ്യവസായ പാര്‍ക്ക് മട്ടന്നൂര്‍ എന്നിവയാണ് പദ്ധതികള്‍.
ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് സ്ഥാപിക്കുന്നത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ലഭിക്കും. ആരോഗ്യ വകുപ്പിനു കീഴില്‍ കേന്ദ്രസഹായത്തോടെ ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും. ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കെ മുരളീധരന്‍, സി ദിവാകരന്‍, വി ജോയി, പി ഉണ്ണി എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക