|    Jan 24 Tue, 2017 9:00 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കിന്‍ഡര്‍ ചോക്ലേറ്റുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

Published : 10th July 2016 | Posted By: sdq

ദോഹ: കാന്‍സറിനു കാരണമാവുന്ന പദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് ഉപഭോക്താക്കളുടെ സുരക്ഷിതത്വം മുന്‍ നിര്‍ത്തി രാജ്യത്ത് വില്‍പനയ്ക്കുവച്ച കിന്‍ഡര്‍ ചോക്ലേറ്റുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കു വിധേയമാക്കിയതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. കിന്‍ഡര്‍ ചോക്ലേറ്റുകളിലെ ചില ബാറുകളില്‍ മിനറല്‍ ഓയില്‍ ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണ്‍സ് അടങ്ങിയിട്ടുണ്ടെന്ന ജര്‍മനിയില്‍ നിന്നുള്ള റിപോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു പരിശോധന. ജര്‍മന്‍ കണ്‍സ്യൂമര്‍ റൈറ്റ്‌സ് ഗ്രൂപ്പായ ഫുഡ്‌വാച്ചാണ് ഇറ്റാലിയന്‍ കമ്പനി ഉല്‍പാദിപ്പിക്കുന്ന ചോക്ലേറ്റ് ബാറില്‍ ഇവ കണ്ടെത്തിയെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചത്. രാജ്യത്തെ വില്‍പനശാലകളില്‍ അധികൃതര്‍ കിന്‍ഡര്‍ ചോക്ലേറ്റ് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഷോറൂമുകളില്‍ നിന്നു അവ എടുത്തുമാറ്റിയിട്ടില്ല. 2012 ലാണ് മിനറല്‍ ഓയില്‍ ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണ്‍സ്(എംഒഎഎച്ച്എസ്) കാന്‍സറിനു കാരണമാവുമെന്നും മനുഷ്യന്റെ ജനിതക ഘടനയ്ക്ക് ആഘാതമാവുമെന്നും യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി പുറത്തുവിട്ട റിപോര്‍ട്ടില്‍ വ്യക്തമാക്കിയത്.
കൂടാതെ കുട്ടികള്‍ക്ക് ഇത് കൂടുതല്‍ ഹാനികരമാവുമെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതേ സമയം, ഭക്ഷണത്തിലെ എംഒഎഎച്ച്എസ് ഘടകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയതല്ലെന്ന് കിന്‍ഡര്‍ ബാറുകള്‍ ഉല്‍പാദിപ്പിക്കുന്ന ഇറ്റാലിയന്‍ കമ്പനിയായ ഫെറാറോയുടെ വക്താവ് പറഞ്ഞു.
രാജ്യത്ത് വില്‍പനയ്ക്കുവച്ച കിന്‍ഡര്‍ ചോക്ലേറ്റുകളുടെ സാമ്പിളുകള്‍ ആരോഗ്യമന്ത്രാലയത്തിന്റെ ലാബിലേക്ക് പരിശോധനയ്ക്കയച്ചതായി സാമ്പത്തിക വ്യാപാര മന്ത്രാലയം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 173 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക