|    Apr 24 Mon, 2017 7:08 am
FLASH NEWS

കിണാശേരി പരപ്പനയില്‍ പുലിയുടെ കാല്‍പ്പാദം കണ്ടതായി നാട്ടുകാര്‍

Published : 22nd October 2016 | Posted By: SMR

പാലക്കാട്:  കിണാശ്ശേരി പരപ്പനയില്‍ പാടത്ത് പുലിയുടെ കാല്‍പാദം കണ്ടതായി നാട്ടുകാര്‍. കഴിഞ്ഞ രണ്ടുദിവസമായി പുലിയുടെയും കുഞ്ഞിന്റെയും  എന്ന് തോന്നിക്കുന്ന കാല്‍പാദങ്ങളുടെ അടയാളങ്ങളാണ് കണ്ടതായി നാട്ടൂകാര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് പരിഭ്രാന്തിയിലാണ് ഇവിടുത്തെ ജനങ്ങള്‍. പരപ്പനയില്‍ ഗോപാലകൃഷ്ണന്റെ ഉഴുതിട്ട നെല്‍പ്പാടത്ത് ചെളിയില്‍ പൂണ്ടനിലയിലാണ് കാല്‍പാദങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഒലവക്കോടുനിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം പുലിയുടേതു തന്നെയാണോ കാലടയാളമെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ കുറുക്കനെ പുലി ഓടിക്കുന്നതായി ചിലര്‍ കണ്ടതായും സൂചനയുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day