|    Feb 21 Tue, 2017 11:11 am
FLASH NEWS

കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ രക്ഷിച്ചു

Published : 29th November 2016 | Posted By: SMR

ഫറോക്ക്: കിണറ്റില്‍ അകപ്പെട്ട മുള്ളന്‍ പന്നിയെ നാട്ടുകാരും വനം വകുപ്പ് അധികൃതരും ചേര്‍ന്ന് പിടികൂടി. രാമനാട്ടുകരയ്ക്ക് സമീപം പുതുക്കോട് കൊളത്തില്‍ പുതുക്കുടി അബ്ദുറഹ് മാന്റെ പുതിയ വീടിനോട് ചേര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന കിണറ്റില്‍ നിന്നാണ് ഇന്നലെ രാവിലെ മുള്ളന്‍ പന്നിയെ കണ്ടെത്തിയത്. തെരുവു നായ്ക്കള്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കിണറ്റില്‍ അകപ്പെട്ടതാണെന്ന് കരുതുന്നു. വീട്ടുടമയും നാട്ടുകാരും വിവരമറിയിച്ചതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്നെത്തിയ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലെ വനം വകുപ്പ് ഓഫിസര്‍ രാജേഷിന്റെ നേതൃത്വത്തില്‍ മുള്ളന്‍ പന്നിയെ പിടികൂടി ഇരുമ്പു കൂട്ടിലാക്കി നിലമ്പൂരിലേക്ക് കൊണ്ടുപോയി.ാേ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക