|    Nov 18 Sat, 2017 4:15 am
Home   >  Todays Paper  >  page 12  >  

കിണറ്റില്‍ വീണ് ചരിഞ്ഞ കൊമ്പനെ പുറത്തെടുത്തു

Published : 3rd August 2017 | Posted By: fsq

 

കുന്നംകുളം: കുറുക്കന്‍പാറയില്‍ കിണറ്റില്‍ വീണു ചരിഞ്ഞ കൊമ്പനെ പുറത്തെടുത്തു. ഇന്നലെ രാവിലെ 7.30ഓടെ ക്രെയിന്‍ ഉപയോഗിച്ചാണ് കിണറില്‍ നിന്ന് ആനയെ പുറത്തെടുത്തത്. കിഴൂര്‍ വൈശ്ശേരി സ്വദേശി അഭീഷിന്റെ ഉടമസ്ഥതയിലുള്ള വലിയപുരക്കല്‍ ദ്രുവന്‍ എന്ന 30 വയസ്സുള്ള ആനയാണു കഴിഞ്ഞ ദിവസം രാത്രിയില്‍ പൊട്ടക്കിണറ്റില്‍ വീണത്. ആനയെ തളച്ചിരുന്ന പറമ്പില്‍നിന്നു കെട്ടഴിഞ്ഞ് ഓടിയാണ് ആള്‍മറയില്ലാത്ത കിണറില്‍ വീണത്. വീഴ്ചയില്‍ വലതു കൊമ്പ് അറ്റുപോയിരുന്നു. വിസ്താരം കുറഞ്ഞ കിണറില്‍ ഏതാണ്ട് മധ്യഭാഗത്തായി കുടുങ്ങിക്കിടന്ന ആന ആദ്യമാദ്യം ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ണുകള്‍ അടഞ്ഞ നിലയിലായിരുന്നു. മസ്തിഷ്‌കവും തുമ്പിക്കൈയും മാത്രമാണ് പുറത്തുകണ്ടിരുന്നത്. ഇത് ആനയെ രക്ഷപ്പെടുത്താനാവുമെന്ന വിശ്വാസമുണ്ടാക്കിയെങ്കിലും തൃശൂരില്‍നിന്നെത്തിയ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പാപ്പാന്‍മാര്‍ നടത്തിയ പരിശോധനയില്‍ ആന ചരിഞ്ഞതായി അറിയിക്കുകയായിരുന്നു. കിണറിന് ചുറ്റും എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴിച്ചശേഷം ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോടനാട്ടേക്ക് കൊണ്ടുപോയി. ആനയെ കിണറ്റില്‍ നിന്നു പുറത്തെടുക്കുന്നതു കാണാന്‍ രാത്രി നിരവധി ആനപ്രേമികള്‍ സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക