|    Jan 21 Sat, 2017 7:52 am
FLASH NEWS

കിണറ്റില്‍ വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു

Published : 29th April 2016 | Posted By: SMR

കൂത്തുപറമ്പ്: അവധിക്കാലമാഘോഷിക്കാന്‍ പിതാവിന്റെ തറവാട്ടു വീട്ടിലെത്തിയ ഏഴു വയസ്സുകാരന്‍ സഹോദരങ്ങളോടൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിച്ചു. പാട്യം വേളായിയിലെ പാലയംകണ്ടി വീട്ടില്‍ ഹാരിസ്-ഫൗസിയ ദമ്പതികളുടെ മകന്‍ ഫായിസ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
തില്ലങ്കേരി മുഴക്കുന്നിലെ മാതാവിന്റെ വീട്ടില്‍ താമസിച്ചുവന്ന ഫായിസ് രണ്ടാഴ്ച മുമ്പാണ് വേളായിലെ പിതാവിന്റെ തറവാട്ടു വീട്ടിലെത്തിയത്. കളിക്കുന്നതിനിടെ വീട്ടുകിണറ്റിന്റെ മുകളില്‍ ഇട്ടിരുന്ന ഇരുമ്പ് ഗ്രില്ലിന്‍മേല്‍ കയറിയ കുട്ടി ഗ്രില്ല് പൊട്ടി 15 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. പരിസരവാസികളും കൂത്തുപറമ്പില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഫായിസിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
മുഴക്കുന്ന് എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സഹോദരങ്ങള്‍: ഫിദ, ഫിര്‍ദാസ്. കതിരൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം രാത്രി മുഴക്കുന്ന് പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക