|    Dec 18 Mon, 2017 6:58 am
FLASH NEWS

കിണറ്റില്‍ വീണു യുവതി മരിച്ച സംഭവം: പോലിസ് അന്വേഷണം ആരംഭിച്ചു

Published : 31st October 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: കിണറ്റില്‍ വീണ് യുവതി മരിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പെരുന്ന സീമന്തകം വീട്ടില്‍ ബിജുവിന്റെ ഭാര്യ സുജാകുമാരി(34)യെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് 5.30ഓടെ ഇവര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ചങ്ങനാശ്ശേരി പോലിസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ പ്രാഥമിക നിഗമനത്തില്‍ ഇവരുടെ മരണത്തില്‍ അസ്വഭാവികത ഒന്നുമില്ലെന്നാണു പോലിസ് പറയുന്നത്. മൃതദേഹം തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss