|    Jan 24 Tue, 2017 2:59 pm
FLASH NEWS

കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: യുവാവിന്റെ മരണം ഷോക്കേറ്റ്

Published : 27th June 2016 | Posted By: SMR

ബദിയടുക്ക: നാല് ദിവസം മുമ്പ് ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം ഷോക്കേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പെര്‍ള ബജകുഡ്‌ലു പട്ടികജാതി കോളനിയിലെ സുന്ദര (42) ന്റെ മരണത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നത്.
പന്നികളെ തുരത്താനായി സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ ഷോക്കേറ്റാണ് സുന്ദര മരിച്ചതെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. വൈദ്യുതി വേലിയില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സുന്ദരയുടെ മൃതദേഹം സ്ഥലമുടമ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇതേ തുടര്‍ന്ന് ബജകൂഡ്‌ലു ഗോശാലക്ക് സമീപത്തെ കര്‍ഷകനെ പോലിസ് കസ്റ്റഡിയിലെടുത്തു.
കഴഞ്ഞ 22ന് രാവിലെയാണ് സുന്ദരയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. 19ന് ബന്ധുവീട്ടിലേക്ക് പോയ സുന്ദരയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാരും ബന്ധുക്കളും അന്വേഷിക്കുന്നതിനിടെയാണ് സുന്ദരയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക