|    Jan 25 Wed, 2017 5:01 am
FLASH NEWS

കിണര്‍ റീചാര്‍ജിങ് പദ്ധതി  ഉദ്ഘാടനം ചെയ്തു

Published : 11th July 2016 | Posted By: SMR

തിരുവല്ല:   പുളിക്കീഴ്  ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സംയോജിത നീര്‍ത്തട പരിപാലന പരിപാടിയില്‍ ഉള്‍പ്പെടുത്തി 63 ലക്ഷം രൂപയുടെ കിണര്‍ റീചാര്‍ജിങ് പദ്ധതി ജലവിഭവ മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു.  മണ്ണ്, ജലം, ജൈവസമ്പത്ത് ഇവയുടെ സംരക്ഷണ ത്തിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ വിവിധ നീര്‍ത്തടങ്ങളിലായി നടപ്പാക്കി വരുന്നത്. ജല ത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അപ്പര്‍കുട്ടനാടന്‍ മേഖലയായ പുളിക്കീഴില്‍  ശുദ്ധജലക്ഷാമം അതിരൂക്ഷമാണ്. പ്രകൃതിദത്തമായ മഴവെളളം പരമാവധി ശേഖരിച്ച് ഉപയുക്തമാക്കിയാല്‍ മാത്രമേ ഇതിനു പരിഹാരമാകുകയുള്ളു. ഇതില്‍ വിശദമായ പഠനം നടത്തിയാണ് കിണര്‍ റീ ചാര്‍ജിങ് പദ്ധതി രൂപപ്പെടുത്തിയതെന്ന് മന്ത്രി അറിയിച്ചു.  ആകെ 63 ലക്ഷം രൂപ അടങ്കല്‍ വരുന്ന പദ്ധതിയില്‍ 800 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നു. സോഷ്യോ ഇക്കണോമിക്ക് യുണിറ്റ് ആലപ്പുഴയാണ് ഇതിന്റെ സാങ്കേതിക സഹായം നല്‍ക്കുന്നത്. ചരിഞ്ഞ മേല്‍ക്കൂരകള്‍ക്ക് 8500 രൂപയും, പരന്ന മേല്‍ക്കൂരകള്‍ക്ക് 6250 രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 ശതമാനം തുക ഗുണഭോക്താക്കള്‍ അടക്കേണ്ടതുണ്ട്. മാത്യു ടി തോമസിന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ സ്‌നേഹോപഹാരം  സമര്‍പ്പിച്ചു.  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പന്‍, എസ വി സുബിന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാ ചെറിയാന്‍, നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക