|    Apr 26 Wed, 2017 1:20 pm
FLASH NEWS

കിഡ്‌നി റാക്കറ്റ്: അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സമന്‍സയക്കും

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിഡ്‌നി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപണവിധേയരായ അപ്പോളോ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹി പോലിസ് സമന്‍സയക്കും. ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണു സമന്‍സ് അയക്കുക.
ഇതു രണ്ടുദിവസത്തിനകം ഉണ്ടാവുമെന്നു ഡല്‍ഹി പോലിസ് ജോയിന്റ് കമ്മീഷണര്‍ രാജേന്ദര്‍ പാല്‍ ഉപാധ്യായ പറഞ്ഞു. കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കാണ് സമന്‍സ്. ജൂണ്‍ രണ്ടിനാണു ഡല്‍ഹിയിലെ കിഡ്‌നി റാക്കറ്റിലെ ചില കണ്ണികളെ പോലിസ് പിടികൂടിയത്.
ഡോക്ടര്‍ അശോക് സരിന്‍, ഡോക്ടര്‍ അന്‍ശുമന്‍ അഗര്‍വാള്‍ എന്നിവരെയും അവരുടെ ഭാഗം വിശദീകരിക്കാന്‍ വിളിക്കുമെന്നും പോലിസ് വ്യക്തമാക്കി. കേസില്‍ അസിം സിക്ദര്‍, സത്യപ്രകാശ്, ദേവാശിഷ് മൗലിക് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. പിന്നീട് ഈ രണ്ട് ഡോക്ടര്‍മാരുടെ പേഴ്‌സനല്‍ സെക്രട്ടറിമാരായ ശൈലേഷ് സക്‌സേന, ആദിത്യ സിങ് എന്നിവരെയും പിടികൂടി. റാക്കറ്റുമായി ഡോക്ടര്‍മാര്‍ക്കുള്ള ബന്ധം തള്ളിക്കളയാനാവില്ലെന്ന് പോലിസ് വ്യക്തമാക്കി. കൂടുതല്‍ ഡോക്ടര്‍മാര്‍ക്കുള്ള പങ്ക് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ അപ്പോളോയിലെ ജീവനക്കാരാണ്. മൂന്നുപേര്‍ ഇടനിലക്കാരും. മുഖ്യ
ആസൂത്രകനായ രാജ്കുമാര്‍ കൊല്‍ക്കത്തയില്‍ കിഡ്‌നി ദാനംചെയ്യാന്‍ എത്തിയ രണ്ടുപേര്‍ക്കൊപ്പമാണു പിടിയിലായത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day