|    Jan 17 Tue, 2017 12:30 pm
FLASH NEWS

കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ആറുലക്ഷം രൂപ അനുവദിച്ചു

Published : 15th October 2016 | Posted By: Abbasali tf

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ചികില്‍സാസഹായനിധിയില്‍ നിന്ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പത്തനംതിട്ട ജില്ലയില്‍ രണ്ടുപേര്‍ക്ക് ആറുലക്ഷം രൂപ അനുവദിച്ചു. ആറന്മുള നിയോജകമണ്ഡലത്തിലെ ഇലന്തൂര്‍ പഞ്ചായത്തില്‍ പരിയാരത്ത് സോാമകുമാറിനും കുളനട പഞ്ചായത്തില്‍ കൊച്ചയ്യത്ത് രാജേഷ്ഭവനില്‍ രാജേഷിനുമാണ് ചികില്‍സാസഹായം അനുവദിച്ചത്. വൃക്ക മാറ്റിവയ്ക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മൂന്നുലക്ഷം രൂപ വീതം ഇരുവര്‍ക്കും അനുവദിച്ചതായി വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. സോമകുമാര്‍ പത്ത് വര്‍ഷമായി വൃക്കരോഗിയും നാല് വര്‍ഷമായി ഡയാലിസിസ് ചെയ്യുന്ന ആളുമാണ്.  ഒന്നരവര്‍ഷമായി ഡയാലിലിസ് ചെയ്തു കൊണ്ടിരിക്കുന്ന രാജേഷിന് നാല്‍പത്തിയാറ് വയസ്സുണ്ട്. രാജേഷിന്റെ ഭാര്യ കാന്‍സര്‍രോഗത്തിന് ചികില്‍സയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക