|    Oct 18 Thu, 2018 11:42 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കിഡ്‌നി കെയര്‍ 2016 സമാപിച്ചു

Published : 8th August 2016 | Posted By: SMR

ദോഹ: ‘ ആരോഗ്യമുള്ള കിഡ്‌നിക്കു മുന്‍കരുതലാവട്ടേ നിങ്ങളുടെ പങ്കാളിത്തം’ എന്ന ശീര്‍ഷകത്തില്‍ കുറ്റിയാടി മണ്ടലം കെഎംസിസി മൈക്രൊ ഹെല്‍ത്ത് ലാബുമായി സഹകരിച്ച് 2016 ഏപ്രില്‍ മുതല്‍ ആരംഭിച്ച ‘കിഡ്‌നി കെയര്‍ 2016’ പരിപാടി സമാപിച്ചു. ഖത്തര്‍ കെഎംസിസി ഹാളില്‍ നടന്ന സമാപന പരിപാടി സംസ്ഥാന സെക്രട്ടറി ഫൈസല്‍ അരോമ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ല നീലഞ്ചേരികണ്ടി അദ്ധ്യക്ഷത വഹിച്ചു. അല്‍ഖോര്‍ ഹോസ്പിറ്റലിലെ പ്രമുഖ ഫിസിഷ്യന്‍
ഡോ: നിഷാന്‍ പുരയില്‍ ‘സേവ് യുവര്‍ കിഡ്നി’ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ്സും പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങളും നല്‍കി.
അതീഖ് റഹ്മാന്‍ ‘കിഡ്‌നി കെയര്‍ 2016’ സദസ്സിനു പരിചയപ്പെടുത്തി സംസാരിച്ചു.  മണ്ഡലം സെക്രട്ടറി അഷ്റഫ് മൗലവി ഖിറാഅത്തും വൈസ് പ്രസിഡന്റ് സിറാജ് മാതോത്ത് ഡോക്ടര്‍ക്ക് ഉപഹാരവും നല്‍കി.
ജില്ലാ സെക്രട്ടറി മമ്മു കെട്ടുങ്ങല്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ബഷീര്‍, മണ്ഡലം ഭാരവാഹികളായ ഷബീര്‍ മേമുണ്ട, മുഹമ്മദലി കെ കെ, ടി മുഹമ്മദ് ഖാസിം സംസാരിച്ചു.
സൗജന്യ മെഡിക്കല്‍ പരിശോധനക്ക് ടെക്നീഷ്യന്‍മാരായ സഫീര്‍ തോടന്നൂര്‍, ഷാഫി മേമുണ്ട ജൗഹര്‍ വി കെ, മുനീര്‍ കടമേരി, മുനീര്‍ എം എം, മൂസ കെ കെ, ഹാഷിം വില്ല്യാപ്പള്ളി, റിയാസ്, അന്‍ഷീര്‍  നേത്രുത്വം നല്‍കി.
ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി സല്‍മാന്‍ മുണ്ട്യാട്ട് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് പി കെ നന്ദിയും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss