|    Oct 21 Sun, 2018 5:38 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കിഡംബി ശ്രീകാന്ത് നാലാം റാങ്കില്‍

Published : 27th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡെന്‍മാര്‍ക്ക് ഓപണ്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം കിഡംബി ശ്രീകാന്ത് നാലാം റാങ്കില്‍. 2015 ആഗസ്തില്‍ നേടിയ മൂന്നാം റാങ്ക് കഴിഞ്ഞാല്‍ പിന്നെ ഇതാണ് കിഡംബിയുടെ കരിയര്‍ ബെസ്റ്റ്. ഇന്തോനീസ്യ ഓപണ്‍, ആസ്‌ത്രേലിയന്‍ ഓപണ്‍ എന്നിവയുടെ തുടര്‍ച്ചയായി കിഡംബി നേടിയ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമായിരുന്നു ഡെന്‍മാര്‍ക്ക് ഓപണ്‍. മറ്റൊരു ഇന്ത്യന്‍ താരമായ എച്ച് എസ് പ്രണോയി മികച്ച റാങ്കിങ് ആയ 12ാം സ്ഥാനത്തേക്കുയര്‍ന്നു. സായ് പ്രണീത്, സമീര്‍ വര്‍മ എന്നിവര്‍ യഥാക്രമം 15, 18 സ്ഥാനങ്ങളിലാണ്. വനിതകളില്‍ പി വി സിന്ധു രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സെയ്‌ന നെഹ്‌വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 11ലെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss