|    Nov 20 Mon, 2017 1:06 am
FLASH NEWS
Home   >  News now   >  

കിഡംബി ശ്രീകാന്തിന് ബാഡ്മിന്റണ്‍ റാങ്കിങില്‍ മുന്നേറ്റം; എട്ടാം സ്ഥാനത്ത്

Published : 29th June 2017 | Posted By: ev sports


ന്യൂഡല്‍ഹി:  ഇന്തോനീസ്യന്‍ ഓപണിലും ആസ്‌ത്രേലിയന്‍ ഓപണിലും കിരീടം ചൂടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം കിഡംബി ശ്രീകാന്തിന് റാങ്കിങ്ങില്‍ മുന്നേറ്റം. എറ്റവും പുതിയ റാങ്കിങില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ശ്രീകനാന്ത് ഉയര്‍ന്നു. 58, 583 പോയിന്റുകളാണ് ശ്രീകാന്തിനുള്ളത്. 24കാരനായ ശ്രീകാന്ത് ഇന്തോനേസ്യന്‍ ഓപണില്‍ ജപ്പാന്റെ സക്കായിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് കിരീടം നേടിയപ്പോള്‍ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ചിന്‍ ലോങിനെ തകര്‍ത്താണ് ആസ്‌ത്രേലിയന്‍ ഓപണില്‍ കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ മറ്റ് താരങ്ങളായ അജയ് ജയറാം 15ാം സ്ഥാനത്തും സായ് പ്രണീത് 16ാം സ്ഥാനത്തുമാണുള്ളത്. പുരുഷ സിംഗിള്‍സില്‍ ആദ്യ 10 ല്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്.
അതേ സമയം ഇന്ത്യന്‍ വനിതാ താരങ്ങളായ പിവി സിന്ധു അഞ്ചാം സ്ഥാനത്തും സൈന നെഹ്‌വാള്‍ 15ാം സ്ഥാനത്തുമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക