|    May 24 Thu, 2018 4:10 am
FLASH NEWS
Home   >  News now   >  

കിടുക്കി തിമിര്‍ത്ത് കിടംബി ശ്രീകാന്ത്; ആസ്‌ത്രേലിയന്‍ ഓപണിലും കിരീടം

Published : 25th June 2017 | Posted By: ev sports


മെല്‍ബണ്‍: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യക്ക് അഭിമാനിക്കാനും ഓര്‍ത്തുവെക്കാനും ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം നേടി കിടംബി ശ്രീകാന്ത്. ഇന്തോനീസ്യന്‍ സൂപ്പര്‍ സീരീസ് കിരീടത്തിന്റെ കിരീട നേട്ടത്തിന്റെ ആവേശം തീരും മുമ്പേ ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടവും സ്വന്തം പേരിനൊപ്പം തീര്‍ത്ത ശ്രീകാന്ത് ബാഡ്മിന്റണ്‍ കോര്‍ട്ടിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു. ആവേശം നിറഞ്ഞുന്നിന്ന  ഫൈനലില്‍ ചൈനയുടെ ഒളിംപിക് കിരീട ജേതാവ് ചെന്‍ ലോങിനെ തറപറ്റിച്ചാണ് ശ്രീകാന്ത് ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടത്. 46 മിനിറ്റ് മാത്രം നീണ്ടു നിന്ന മല്‍സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ ജയം. സ്‌കോര്‍ 22-20, 21-16.
ശ്രീകാന്തിന്റെ കരിയറിലെ ആറാം സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്. ആസ്‌ത്രേലിയന്‍ ഓപണില്‍ മുത്തമിടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം കൂടിയാണ് ശ്രീകാന്ത്. 2014ല്‍ സൈന നെഹ്‌വാള്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയിരുന്നു. ചൈന ഓപണിലും (2014), ഇന്ത്യ ഓപണ്‍(2015) കിരീടത്തിലും ഇന്തോനീസ്യന്‍ ഓപണിലും (2017) മുത്തമിട്ട ശ്രീകാന്തിന്റെ കന്നി ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടമാണിത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss