|    Oct 19 Fri, 2018 3:35 pm
FLASH NEWS

കിടാരികളെ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം 25ന്

Published : 21st September 2017 | Posted By: fsq

 

പൂച്ചാക്കല്‍: പാണാവള്ളി ഗ്രാമപ്പഞ്ചായത്തിലെ 57 ക്ഷീരകര്‍ഷകര്‍ക്ക് 57 കിടാരികളെ നല്‍കുന്ന പ്രത്യേക പദ്ധതിയുടെ ഉദ്ഘാടനം 25ന് ഉച്ചയ്ക്ക് രണ്ടിന് പാണാവള്ളി കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി കെ രാജു നിര്‍വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പ്രേംലാല്‍ ഇടവഴിക്കല്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. പിസി സുനില്‍കുമാര്‍ അറിയിച്ചു. ജില്ലാ മൃഗസംരക്ഷണവകുപ്പ് മാതൃക ഗ്രാമപ്പഞ്ചായത്തായി പാണാവള്ളിയെ തിരഞ്ഞെടുത്തിരുന്നു. അഞ്ചു ലക്ഷം             രൂപയുടെ പദ്ധതിയും അനുവദിച്ചു. അതുപ്രകാരമാണ് ക്ഷീരസമൃദ്ധി-ഗ്രാമസമൃദ്ധി എന്നു പേരിട്ട പദ്ധതിയില്‍ 57 കര്‍ഷകര്‍ക്ക് 57 കിടാരികളെ നല്‍കുന്നത്. ഒരു വയസ്സുള്ളതായിരിക്കും കീടാരികള്‍. തീറ്റകള്‍ സബ്‌സിഡി നിരക്കില്‍ നല്‍കും. ഇന്‍ഷുറന്‍സുമുണ്ടാവും. നാലുമാസത്തിനു ശേഷം ഗര്‍ഭധാരണ കുത്തിവയ്പ്പ് നല്‍കും. പ്രസവത്തോടെ ക്ഷീരസമൃദ്ധിയും കൂടുതല്‍ പശുക്കളിലൂടെ ഗ്രാമസമൃദ്ധിയുമാണ് ലക്ഷ്യമിടുന്നത്.കൂടാതെ പാണാവള്ളിയിലെ 200 കിടാക്കള്‍ക്ക് പ്രതിമാസം 65 കിലോഗ്രാം തീറ്റവീതം പകുതിവിലയ്ക്കു നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. കന്നുകുട്ടി പരിപാലനം ഗോവര്‍ധിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവ ചെയ്യുന്നത്. എഎം ആരിഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ആദരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss