|    May 28 Sun, 2017 12:20 pm
FLASH NEWS

കിടപ്പിലായ വയോധികയുടെ കഴുത്തിലെ സ്വര്‍ണമാല മോഷ്ടിച്ചു

Published : 15th August 2016 | Posted By: SMR

പൂച്ചാക്കല്‍: പട്ടാപ്പകല്‍ വീട്ടില്‍ കയറിയ മോഷ്ടാവ് കിടപ്പിലായ വയോധികയുടെ കഴുത്തിലെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്നുകളഞ്ഞു. മോഷ്ടാവിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും രാത്രി സമയങ്ങളിലെ അന്വേഷണത്തിനായി കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചതായും അന്വേഷണ ചുമതലുളള പൂച്ചാക്കല്‍ എസ്.ഐ. ജി സുരേഷ് കുമാര്‍ പറഞ്ഞു.പണാവളളി പഞ്ചായത്ത് പത്താം വാര്‍ഡ് ഒറോകപറമ്പ് പരേതനായ നാരായണന്റെ ഭാര്യ കമലാക്ഷിയുടെ(75) മുക്കാല്‍ പവന്‍ സ്വര്‍ണ്ണമാലയാണ് മോഷ്ടിച്ചത്.വെളളിയാഴ്ചയായിരുന്നു സംഭവം.മറ്റാരും വീട്ടില്‍ ഇല്ലാത്തതിനാല്‍ മുന്‍വാതില്‍ പൂട്ടിയ ശേഷം മരുമകള്‍ പുറത്തു പോയിരിക്കുകയായിരുന്നു. പൂട്ടാതിരുന്ന അടുക്കള വാതിലിലൂടെ അകത്ത് കടന്ന മോഷ്ടാവ് വീടിനുളളില്‍ നിന്നും കൈക്കലാക്കിയ തുണികൊണ്ട് വയോധികയുടെ മുഖത്ത് ഇട്ട ശേഷം മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. മരുമകന്‍ തിരിച്ചെത്തിയപ്പോള്‍ തറയില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day