|    Oct 18 Thu, 2018 3:51 am
FLASH NEWS

കിടങ്ങില്‍ നിന്നു രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞനിലയില്‍

Published : 27th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: കിടങ്ങില്‍ നിന്നു വനപാലകരും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തിയ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍ വല്ലത്തൂര്‍ വനമേഖലയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. 35 വയസ്സുള്ള കൊമ്പനാണ് ചരിഞ്ഞത്. മൃഗസംരക്ഷണ വകുപ്പ്്്്്്് അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍ ഡോ. അനില്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസറ്റ്‌മോര്‍ട്ടം നടത്തി. കാലിലെ വ്രണം പഴുത്തതും തീറ്റയെടുക്കാതായതുമാണ് മരണകാരണമെന്നു ഡോക്ടര്‍ പറഞ്ഞു. ആനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത്് തടയാന്‍ മുണ്ടക്കൊല്ലിയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് ഇരുമ്പുമുള്ളുകൊണ്ടു തീര്‍ത്ത ഗേറ്റ്് സ്ഥാപിച്ചിട്ടുണ്ട്്. മാസങ്ങള്‍ക്കു മുമ്പ് ഇതു തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ കാലിന് സാരമായി മുറിവേറ്റിരുന്നത്രേ. തുടര്‍ന്ന് ആന വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു. മരുന്നുകള്‍ ഭക്ഷണത്തിലൂടെ നല്‍കുകയും ചെയിതിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ 18ന് മുണ്ടക്കൊല്ലിക്ക് സമീപം കരിവള്ളിയില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ ആനയെ കണ്ടു. തുടര്‍ന്ന് വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കുന്നതിനിടെ കിടങ്ങില്‍ അകപ്പെട്ടു. മുന്‍കാലിന് മുറിവേറ്റതിനാല്‍ ആനയ്ക്ക് കിടങ്ങില്‍നിന്നു കയറാന്‍ കഴിയാതെ വന്നു. പിന്നീട് അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ ട്രഞ്ച് ഇടിച്ച്് കാട്ടിലേക്ക് കയറാന്‍ വഴിയൊരുക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss