|    Sep 24 Sun, 2017 6:42 am
FLASH NEWS

കിടക്കാനും ഉടുക്കാനുമില്ല; കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് രാധയും മകനും

Published : 11th November 2016 | Posted By: SMR

ചാവക്കാട്: നിമിഷങ്ങള്‍ക്കം അന്തിയുറങ്ങുന്ന കൂര കത്തിയമര്‍ന്നതോടെ കിടക്കാനും ഉടുക്കാനുമില്ലാത്ത അവസ്ഥയിലാണ് രാധയും മകനും. ഇന്നലെ രാവിലെ 11.30ഓടോയാണ് രാധയുടെ ഓല മേഞ്ഞവീട് അഗ്‌നിക്കിരയായത്. വീടും തുണിയും സര്‍ക്കാര്‍ രേഖകളും ഫ്രിഡ്ജും, ടിവിയും സൂക്ഷിക്കാന്‍ ഏല്‍പിച്ച പണവും ആകെയുള്ള രണ്ടര പവന്‍ സ്വര്‍ണ്ണവുമെല്ലാം നിമിഷങ്ങള്‍ക്കകം കത്തിച്ചാമ്പലായി. ഉച്ചയൂണിനു കറിവെക്കുന്നതിനിടെ അയല്‍പക്കത്തേക്ക് പോയതായിരുന്നു കടപ്പുറം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കറുത്താടന്‍ പരേതനായ ചന്ദ്രുവിന്റെ ഭാര്യ രാധ. മകന്‍ രാജേഷ് പെയിന്റിങ് ജോലിക്ക് പോയിരിക്കുകയായിരുന്നു. പണിയില്ലെന്നറിഞ്ഞു തിരിച്ചുവന്ന രാജേഷ് കണ്ടത് വീടിനു പകരം എരിഞ്ഞുകൊണ്ടിരിക്കുന്ന ചാരവും കരഞ്ഞു തളര്‍ന്നിരിക്കുന്ന അമ്മയെയുമാണ്. സഹായത്തിനായി അടുത്ത ബന്ധുക്കളാരുമില്ലാത്ത രാധയെ അയല്‍വാസികള്‍ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ഇനിയെന്ത് ചെയ്യുമെന്ന ചിന്തയിലാണ് ഇപ്പോള്‍ ഈ വീട്ടമ്മ. നല്ലവരായ മനുഷ്യരുടെ കാരുണ്യം മാത്രമാണ് കൂലിപ്പണിക്കാരനായ മകനും വൃദ്ധയായ അമ്മയ്ക്കും ഏക പ്രതീക്ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക