|    Jul 28 Fri, 2017 12:22 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കിങ്‌സ് കപ്പില്‍ ബാഴ്‌സയ്ക്ക് സമനിലക്കുരുക്ക്

Published : 30th October 2015 | Posted By: SMR

മാഡ്രിഡ്: യുവതാരങ്ങളുമായി ഇറങ്ങിയ ബാഴ്‌സലോണയ്ക്ക് കിങ്‌സ് കപ്പ് (കോപ ഡെല്‍ റേ) ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ സമനിലക്കുരുക്ക്. അവസാന 32ലെ ആദ്യപാദ മല്‍സരത്തില്‍ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ വില്ലാനോവെന്‍സാണ് ബാഴ്‌സയെ ഗോളടിപ്പിക്കാതെ തടഞ്ഞത്.
സൂപ്പര്‍ താരങ്ങളായ നെയ്മര്‍, ലൂയിസ് സുവാറസ് എന്നിവര്‍ക്കു വിശ്രമമനുവദിച്ച ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വെ രണ്ടാംനിര ടീമിനെയാണ് അണിനിരത്തിയത്.
പരിക്കുമൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഈ മല്‍സരത്തിലും കളിച്ചിരുന്നില്ല. മെസ്സി-നെയ്മര്‍-സുവാറസ് എന്നിവരുടെ അഭാവത്തില്‍ ബാഴ്‌സയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറയുകയും ചെയ്തു.
ഈ മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും രണ്ടാംപാദ മ ല്‍സരം ഹോംഗ്രൗണ്ടായ കാംപ്‌നൂവിലായതിനാല്‍ ബാഴ്‌സ അടുത്ത റൗണ്ടിലേക്കു മുന്നേറാമെന്ന ആത്മവിശ്വാസത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക