കിങ്ഫിഷര്‍ ഹൗസ് ലേലം വീണ്ടും മുടങ്ങി
Published : 5th August 2016 | Posted By: SMR
മുംബൈ: മദ്യരാജാവ് വിജയ്മല്യയുടെ മുംബൈയിലുള്ള കിങ്ഫിഷര്‍ ഹൗസ് ലേലം ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ ശ്രമം വിഫലമായി. ലേലത്തിന്റെ അടിസ്ഥാന തുക 135 കോടിയാക്കി കുറച്ചിട്ടും ആരും ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ല. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ലേലത്തിലും തുക കൂടുതലാണെന്ന കാരണത്താല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആളെത്തിയിരുന്നില്ല. അന്ന് 150 കോടി രൂപയായിരുന്നു അടിസ്ഥാന തുകയായി നിശ്ചയിച്ചിരുന്നത്. മുംബൈയിലെ പ്ലൂഫ് വില്ല പാര്‍ലെ പ്രദേശത്ത് 17,000 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനമാണ് ബാങ്ക് അധികൃതര്‍ ലേലത്തില്‍ വില്ക്കാന് തീരുമാനിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ലേലം നടത്തുന്നത്. ഈ ബാങ്കുകളില്‍ നിന്നെടുത്ത വായ്പായിനത്തില്‍ വിജയ്മല്യ 9000 കോടി രൂപയാണ് കുടിശ്ശിക വരുത്തിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.