|    Oct 18 Thu, 2018 4:27 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കിക്ക് ബോക്‌സിങില്‍ അഭിമാന താരമായി മുഹമ്മദ് അജ്മല്‍

Published : 15th September 2017 | Posted By: fsq

 

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ബംഗളൂരുവില്‍  നടന്ന ദേശീയ കിക്ക്് ബോക്‌സിങില്‍ കേരളത്തിന്റെ അഭിമാനമായി പൊന്നാനി സ്വദേശി മുഹമ്മദ് അജ്മല്‍. പ്ലസ്ടു വിദ്യാര്‍ഥിയായ അജ്മല്‍ 75 കിലോ വിഭാഗത്തിലാണ്  ദേശീയ മല്‍സരത്തില്‍ വെള്ളിനേടിയത്. ഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക താങ്ങളെയാണ് അജ്മല്‍ തോല്‍പ്പിച്ചത്. ഫൈനല്‍ മല്‍സരത്തില്‍ മണിപ്പൂരിനോടാണ് അജ്മല്‍ ഏറ്റുമുട്ടിയത്. വെള്ളി മെഡല്‍ ലഭിച്ചെങ്കിലും തന്നെക്കാളും മുതിര്‍ന്നവരെ ഇടിച്ചുതോല്‍പ്പിച്ചതിന്റെ സന്തോഷത്തിലാണ് ഈ വിദ്യാര്‍ഥി. തായ്‌ലന്‍ഡില്‍ നടക്കുന്ന അന്തര്‍ദേശീയ മല്‍സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അജ്മല്‍ പഠനം കാരണം തല്‍ക്കാലം മല്‍സരത്തിന് പോകുന്നില്ലെന്ന തീരുമാനത്തിലാണ്. പൊന്നാനി സ്‌കോളര്‍ കോളേജില്‍ പ്ലസ്ടുവിന് പഠിക്കുന്ന അജ്മല്‍ കാഞ്ഞിരമുക്ക് ഹസ്സന്‍ – ഫാത്തിമ ദമ്പതികളുടെ മകനാണ്. എടപ്പാളിലെ കിക്ക് ബോക്‌സറായ സുവേഷ് ആണ് ഗുരു. ഇതാദ്യമായാണ് അജ്മല്‍ ദേശീയ മല്‍സരത്തില്‍ പങ്കെടുക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss