|    Dec 10 Mon, 2018 2:39 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കിം-ട്രംപ് ചര്‍ച്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍

Published : 11th May 2018 | Posted By: kasim kzm

വാഷിങ്ടന്‍:  ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ അറിയിച്ചു. ഇത് ലോകസമാധാനത്തിന്റെ ഒരു പ്രത്യേക മുഹൂര്‍ത്തമാക്കുമെന്നും ട്വിറ്ററില്‍ കുറിച്ചു.
ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട തീരുമാനത്തിലെത്തുന്നതിനായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൊവ്വാഴ്ച ഉത്തര കൊറിയയിലെത്തി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉത്തര കൊറിയയുടെ ആണവ നിരായുധീകരണമാണു യുഎസ് ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കുക. കൊറിയന്‍ ഉപദ്വീപില്‍ നിന്നു യുഎസ് സേനയുടെ പിന്‍മാറ്റവും ചര്‍ച്ചാവിഷയമാവും. ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രംപ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ 22നു കാണുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss