|    May 25 Thu, 2017 2:05 pm
FLASH NEWS

കിം ജോങ് ഉന്‍ മോശമായാണ് പെരുമാറുന്നതെന്ന് ട്രംപ്

Published : 21st March 2017 | Posted By: fsq

 

വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിംജോങ് ഉന്‍ വളരെ മോശമായാണ് പെരുമാറുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തര കൊറിയ റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഒരാഴ്ച അവധിക്കാലം ചെലവഴിക്കാനായി ഫ്‌ളോറിഡയിലെ മാര്‍അ ലാഗോ റിസോര്‍ട്ടിലേക്കു പുറപ്പെടും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ വാരാന്ത്യത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ പദ്ധതികളിലെ നാഴികക്കല്ലാണ് റോക്കറ്റ് എന്‍ജിന്‍ പരീക്ഷണമെന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്്. പുതിയ റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ബഹിരാകാശരംഗത്ത് ലോകോത്തര ശക്തികളിലൊന്നായി ഉത്തര കൊറിയ മാറി. ഈ വര്‍ഷം ഉത്തര കൊറിയ ഇന്റര്‍കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുമെന്ന് കിം ജോങ് ഉന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചൈന സന്ദര്‍ശിക്കുന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ കൊറിയയുടെ ആണവ മിസൈല്‍ പരിപാടികളില്‍ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day