|    Jun 20 Wed, 2018 3:49 am
Home   >  Todays Paper  >  page 9  >  

കിം ജോങ് ഉന്‍ ബഹുമാന്യനെന്ന്

Published : 26th April 2018 | Posted By: kasim kzm

ട്രംപ്‌വാഷിങ്ടണ്‍: ഉത്തരകൊറിയയും യുഎസും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കേ കിം ജോങ് ഉന്നിനെ ബഹുമാന്യനും തുറന്ന സമീപനം പുലര്‍ത്തുന്നയാളെന്നും വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഉത്തര കൊറിയയുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ മലക്കംമറിച്ചില്‍. നേരത്തെ കിമ്മിനെ റോക്കറ്റ് മാന്‍ എന്നാണ് ട്രംപ് വിഷേശിപ്പിച്ചിരുന്നത്. ഉത്തരകൊറിയയുടെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് മെയിലോ ജൂണിലോ കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്താനാണ് യുഎസും ദക്ഷിണകൊറിയയും നീക്കം നടത്തുന്നത്്.
ചര്‍ച്ചയ്ക്കു മുന്നോടിയായി സിഐഎ മേധാവി ഉത്തരകൊറിയയിലെത്തി കിമ്മുമായി ചര്‍ച്ച നടത്തിയിരുന്നു. ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ചര്‍ച്ച ഈ മാസം അവസാനം നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss