കിം ജോങ് ഉന്‍-ഡോണള്‍ഡ് ട്രംപ് ചര്‍ച്ചയ്ക്കു വഴിയൊരുങ്ങി ്
Published : 10th March 2018 | Posted By: kasim kzm
വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെയ് മാസം ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദക്ഷിണ കൊറിയന്‍ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ഇതു വന്‍ പുരോഗതിയാണെന്നു ട്രംപ് പറഞ്ഞു. എന്നാല്‍, ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആണവ നിരായുധീകരണത്തിനു സന്നദ്ധമാണെന്ന ഉത്തര കൊറിയയുടെ വാഗ്ദാനം ദക്ഷിണ കൊറിയന്‍ പ്രതിനിധികളാണ് ട്രംപിനെ അറിച്ചത്.
കിം ജോങ് ഉന്നിന്റെ വാക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും കൂടിക്കാഴ്ച നടക്കുമെന്നും യുഎസ് പ്രസിഡന്റ് ട്രംപും ട്വീറ്റ് ചെയ്തു.
ഉത്തര കൊറിയയുടെ ക്ഷണം ലഭിച്ചതായി വൈറ്റ് ഹൗസ് ഔദ്യോഗിക വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ഒരു അദ്ഭുതം പോലെയാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മുണ്‍ജെ ഇന്‍ പ്രതികരിച്ചു. കിമ്മും ട്രംപും കൂടിക്കാഴ്ച നടത്തിയാല്‍ കൊറിയന്‍ മേഖലയെ പൂര്‍ണമായും അണ്വായുധമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശരിയായ പാതയിലാവുമെന്നും അദ്ദേഹം പറഞ്ഞു.
കൊറിയന്‍ വിഷയം ശരിയായ ദിശയിലൂടെയാണ് നീങ്ങുന്നതെന്നും അതിനു രാഷ്ട്രീയ ഇച്ഛാശക്തി വേണമെന്നും ചൈന പ്രതികരിച്ചു. സുരക്ഷ സംബന്ധിച്ച ഉറപ്പു നല്കിയാല് ആണവ പദ്ധതിയില്‍ നിന്നു പിന്മാറാന് തയ്യാറാണെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രതിനിധികളെ അറിയിച്ചിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.