|    Mar 26 Sun, 2017 4:45 pm
FLASH NEWS

കിം ജോങ് ഉന്നിന് യുഎസ് വിലക്കേര്‍പ്പെടുത്തി

Published : 8th July 2016 | Posted By: SMR

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിനു മേല്‍ യുഎസ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. രാജ്യത്തു നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉന്‍ നേരിട്ട് ഉത്തരവാദിയാണെന്നു ചൂണ്ടിക്കാട്ടിയാണു വിലക്ക്. ഇതാദ്യമായാണ് ഉന്നിനു മേല്‍ യുഎസ് വിലക്കേര്‍പ്പെടുത്തുന്നത്. ഉന്നിനൊപ്പം 10 ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വിലക്കുണ്ട്. രാജ്യത്തെ രാഷ്ട്രീയത്തടവുകാരെ കടുത്ത പീഡനങ്ങള്‍ക്കു വിധേയരാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതായാണ് ആരോപണം. ഉന്നിന്റെ ഭരണത്തിനു കീഴില്‍ ഉത്തരകൊറിയയില്‍ പീഡനങ്ങളും അസഹിഷ്ണുതയും നിലനില്‍ക്കുന്നു. നീതിയുടെ അടിസ്ഥാനത്തിലല്ലാതെ വധശിക്ഷകളും നിര്‍ബന്ധിത തൊഴിലും അരങ്ങേറുന്നു. രാജ്യത്തെ പൗരന്‍മാര്‍ ഞെരുങ്ങുകയാണ്- യുഎസ് വക്താവ് ആദം സുബിന്‍ പറഞ്ഞു.
പൗരന്‍മാരുടെ സുരക്ഷാ കാര്യത്തിന്റെ മേധാവിയെന്ന നിലയിലും പരമോന്നത നേതാവെന്ന നിലയിലും പൂര്‍ണമായ ഉത്തരവാദിത്തം ഉന്നിനാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയത്തടവുകാരുടെ ക്യാംപില്‍ 80,000 മുതല്‍ 1,20,000 ആളുകളെയാണു താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ പീഡനങ്ങളും വധവും സ്ഥിരംസംഭവമാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക