|    Oct 21 Sun, 2018 8:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കാസ്‌െപര്‍സ്‌കിക്ക് യുഎസ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിലക്ക്

Published : 15th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: സൈബര്‍ സുരക്ഷാരംഗത്തെ റഷ്യന്‍ കമ്പനിയായ കാസ്‌െപര്‍സ്‌കി ലാബിന്റെ സോഫ്റ്റ്‌വെയറുകള്‍ക്ക് യുഎസിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിലക്ക്്. കമ്പനിയുടെ ആന്റിവൈറസ്, ഇന്റര്‍നെറ്റ്് സെക്യൂരിറ്റി സോഫ്റ്റ്്‌വെയറുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്്് യുഎസിലെ ഡോണള്‍ഡ്് ട്രംപ്്് ഭരണകൂടം നിര്‍ദേശം നല്‍കി. റഷ്യന്‍ കമ്പനി രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതായി ആരോപിച്ചാണ് നടപടി. യുഎസിന് റഷ്യയില്‍നിന്ന് സൈബര്‍ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട്് പുറത്തുവിട്ടിരുന്നു. ഇതിനു പിറകെയാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം യുഎസ് ആഭ്യന്തര സുരക്ഷാവിഭാഗം തങ്ങളുടെ ഓഫിസുകളില്‍ ഉപയോഗിക്കുന്ന കാസ്‌പെര്‍സ്‌കി സേവനങ്ങള്‍ കണ്ടെത്തി 90 ദിവസത്തിനുള്ളില്‍ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു.  അതേസമയം, തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ തള്ളുന്നതായി കാസ്‌പെര്‍സ്‌കി ലാബ് പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss