|    Feb 24 Sat, 2018 9:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കാസ്‌ട്രോ: ഇന്ത്യന്‍ സംഘത്തെ രാജ്‌നാഥ് സിങ് നയിക്കും

Published : 29th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച അന്തരിച്ച ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോയുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക സംഘത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നയിക്കും. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, സമാജ്‌വാദി പാര്‍ട്ടി എന്നിവയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ സംഘം. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 9 മണിക്കാണ് രോഗബാധിതനായ കാസ്‌ട്രോ മരിച്ചത്. നാളെ തുടങ്ങുന്ന നാലു ദിവസത്തെ സംസ്‌കാരച്ചടങ്ങുകള്‍ ഞായറാഴ്ചയാണ് സമാപിക്കുക. അതിനു ശേഷമാവും ഇന്ത്യന്‍ സംഘത്തിന്റെ മടക്കം. സംഘം ഇന്നു ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെത്തും. കേരളത്തില്‍ നിന്നുള്ള സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയാണ് സംഘത്തിലെ സിപിഎം പ്രതിനിധി. പ്രധാനമന്ത്രിയുടെ ഓഫിസുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയാണ് പ്രതിനിധിസംഘങ്ങളെ നിശ്ചയിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss