|    Oct 23 Mon, 2017 8:33 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കാസ്‌ട്രോയ്ക്ക് നവതി; 90 മീറ്റര്‍ നീളമുള്ള ക്യൂബന്‍ ചുരുട്ട് പിറന്നാള്‍ സമ്മാനം

Published : 15th August 2016 | Posted By: SMR

ഹവാന: ക്യൂബയുടെ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോയ്ക്ക് 90ാം ജന്മദിനത്തില്‍ 90 മീറ്റര്‍ നീളമുള്ള ക്യൂബന്‍ ചുരുട്ട് സമ്മാനം. വലുപ്പമേറിയ സിഗരറ്റ് നിര്‍മിച്ച് പലവട്ടം റെക്കോഡിനുടമയായ ക്യൂബക്കാരന്‍ ജോസ് കാസ്‌റ്റെലര്‍ കയ്‌റോ ആണ് 295 അടി അതായത് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നീളം വരുന്ന ലോകത്തെ ഏറ്റവും വലിയ ചുരുട്ട് നിര്‍മിച്ച് രാജ്യത്തിന്റെ വിപ്ലവനായകന് പിറന്നാള്‍ സമ്മാനം ഒരുക്കിയത്. സമരതീക്ഷ്ണമായ വിപ്ലവത്തിലൂടെ 1959ല്‍ അധികാരത്തിലെത്തി അര നൂറ്റാണ്ടോളം ക്യൂബയെ നയിച്ച ഫിദല്‍ കാസ്‌ട്രോയെ പ്രസിദ്ധമായ നീണ്ടുമെലിഞ്ഞ ലാന്‍സെറോ മോഡല്‍ ചുരുട്ടിനൊപ്പമേ 1985ല്‍ അദ്ദേഹം ആരവങ്ങളില്‍ നിന്ന് ഒഴിയും വരെ കണ്ടിട്ടുള്ളൂ. ഫിദലിന് ലോകത്തിലെ ഏറ്റവും വലിയ ചുരുട്ടു നിര്‍മിച്ച ജോസ് കാസ്‌റ്റെലര്‍ ക്യൂട്ടോ എന്ന വിളിപ്പേരിലറിയപ്പെടുന്നത് ചുരുട്ടു നിര്‍മാണത്തില്‍ അഞ്ചു പ്രാവശ്യം റെക്കോഡിനുടമയായതോടെയാണ്.
തന്റെ കഴിഞ്ഞകാല റെേക്കാഡായ 82 മീറ്റര്‍ (270) അടി നീളമുള്ള ചുരുട്ടിനെയാണ് ക്യൂട്ടോ മറികടന്നത്. ക്രിസ്റ്റഫര്‍ കൊളംബസ് 1492ല്‍ കരീബിയന്‍ ദ്വീപില്‍ പുകയില ചുരുട്ടി വലിക്കുന്ന തദ്ദേശീയരെ കണ്ടെത്തിയതു മുതല്‍ ക്യൂബയുടെ കൈയൊപ്പുണ്ട് ചുരുട്ടിന്റെ ചരിത്രത്തില്‍. ക്യൂട്ടോയുടെ പിറന്നാള്‍ ചുരുട്ടിന്റെ നീളം അളന്ന ബ്രിട്ടിഷ് എംബസി ഉദ്യോഗസ്ഥര്‍ ലോക ഗിന്നസ് റെക്കോഡിനുവേണ്ടി ശുപാര്‍ശക്കത്ത് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക