|    Oct 22 Mon, 2018 6:36 pm
FLASH NEWS

കാസ്രോട്ടെ ബാസെ: പ്രകാശനം 30ന്

Published : 29th September 2017 | Posted By: fsq

 

കാസര്‍കോട്: കാസര്‍കോടന്‍ നാട്ടുഭാഷകളെ കോര്‍ത്തിണക്കി അര്‍ത്ഥസഹിതം ഇംഗ്ലീഷില്‍ തയ്യാറാക്കിയ ‘കാസ്രോട്ടെ ബാസെ’ പുസ്തക പ്രകാശനം നാളെ വൈകിട്ട് 3.30ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരക്കഥാകൃത്തും നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ നിര്‍വഹിക്കും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. നീതു സോണ, പിഎ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി എ ഇബ്രാഹിം ഹാജി എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങും. ഖാദര്‍ തെരുവത്ത് അധ്യക്ഷത വഹിക്കും. റിട്ട. ജഡ്ജി അബ്ദുല്‍ പെര്‍വാഡ്, ഗള്‍ഫ് വ്യവസായിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവള അതോറിറ്റി ഡയറക്ടറുമായ ഖാദര്‍ തെരുവത്ത്, ഡോ. അഡൂര്‍ അമാനുല്ല എന്നിവര്‍ ചേര്‍ന്നാണ് 288 പേജുള്ള പുസ്തകം തയ്യാറാക്കിയത്. മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ് എന്നിവര്‍ മുഖ്യാതിഥികളാകും. റഹ്്മാന്‍ തായലങ്ങാടി പുസ്തകപരിചയവും ഡോ. അംബികാസുതന്‍ മാങ്ങാട് നാട്ടുഭാഷകളെക്കുറിച്ച് പ്രഭാഷണവും നടത്തും. നൂറുല്‍ ഇസ്്‌ലാം യൂനിവേഴ്‌സിറ്റി പ്രോ. ചാന്‍സലര്‍ പ്രഫ. ഫൈസല്‍ഖാന്‍, ഡോ. ജേ ാര്‍ജ് ഓണക്കൂര്‍, കേരള ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി  ്രേപാ. വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുര്‍ റഹ്്മാന്‍, കോഴിക്കോട് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. അബ്ദുര്‍റഹ്്മാന്‍, ഡോ. ഖാദര്‍ മാങ്ങാട് സംബന്ധിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss