|    Jun 25 Sun, 2017 2:21 am
FLASH NEWS

കാസിയയുടെ ദൂഷ്യഫലം: ഭക്ഷ്യസുരക്ഷാ വകുപ്പിന് ഒളിച്ചുകളി

Published : 16th November 2016 | Posted By: SMR

കണ്ണൂര്‍: കാസിയ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള പരസ്യം പൊതുജനങ്ങളിലെത്തിക്കണമെന്ന നിര്‍ദേശത്തിന്‍മേല്‍ ഭക്ഷ്യസുരക്ഷാവകുപ്പിനു ഒളിച്ചുകളി. 2012ല്‍ കാസിയ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള പരസ്യം പൊതുജനങ്ങളിലെത്തിക്കണമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനു ഡല്‍ഹിയിലുള്ള കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും അത്തരമൊരു അറിയിപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നു പൊതുജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്ന് കറുവപട്ടയ്ക്ക പകരം കാസിയ ഇറക്കുമതി ചെയ്യുന്നതിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പയ്യാമ്പലത്തെ ലിയോണാര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൂടാതെ  കാസിയ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രഗ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ആയുര്‍വേദ സ്ഥാപനങ്ങള്‍ മാത്രമാണ് പരിശോധന നടത്തിയത്. കേരളത്തില്‍ ആകെ 800 ആയുര്‍വേദ സ്ഥാപനങ്ങളുണ്ട്. ഇത്തരത്തിലാണ് പരിശോധന നടക്കുന്നതെങ്കില്‍ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളും പരിശോധിച്ചു വരാന്‍ 200 വര്‍ഷം ആവശ്യമായി വരും. കാസിയ ഇറക്കുമതി തടഞ്ഞിട്ടും ഒരു വര്‍ഷത്തിനിടയില്‍ വീണ്ടും വിശാഖപട്ടണം, കൊച്ചി തുറമുഖങ്ങള്‍ വഴി കാസിയ വന്‍തോതില്‍ ഇറക്കുമതി ചെയ്തതായും അദ്ദേഹം ആരോപിക്കുന്നു. വിശാഖപട്ടണത്തില്‍ എട്ടര ലക്ഷം കിലോയും കൊച്ചിയില്‍ ഒമ്പതര ലക്ഷം കിലോയും കാസിയ ഇറക്കുമതി ചെയ്തതായാണ് വിവരം. ഇത് 15 വര്‍ഷത്തെ ലോക റെക്കോര്‍ഡ് ഇറക്കുമതിയാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക