|    Jul 19 Thu, 2018 5:28 pm
FLASH NEWS

കാസര്‍കോട് ഹാര്‍ബര്‍ ബ്രേക്ക് വാട്ടറിന്റെ നീളം ആയിരം മീറ്ററാക്കാന്‍ ശുപാര്‍ശ

Published : 15th September 2017 | Posted By: fsq

 

കാസര്‍കോട്: ഫിഷിങ് ഹാര്‍ബറിനോട് അനുബന്ധിച്ചുള്ള ബ്രേക്ക് വാട്ടറിന്റെ (പുലിമുട്ടുകള്‍ പോലെ കരിങ്കല്ലുകള്‍ കൊണ്ട് കടലില്‍ നിര്‍മിക്കുന്ന ഭിത്തി) നീളം ആയിരം മീറ്ററായി നീട്ടുവാന്‍ നിയമസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ബ്രേക്ക് വാട്ടറുകള്‍ക്കിടയിലുടെ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് കടന്നുപോകുന്ന  സഞ്ചാരപാതയുടെ വീതി 80 മീറ്ററില്‍ നിന്ന് 150 മീറ്റര്‍ ക്ലിയര്‍ വീതിയാക്കുവാനും തീരുമാനിച്ചു. ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും പൂര്‍ണമായും മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രയേ ാജനപ്പെടുത്തുവാന്‍ കഴിയുന്ന ില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സമിതിയുടെ നിര്‍ദ്ദേശം. സി കൃഷ്ണന്‍ ചെയര്‍മാനായ മല്‍സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഹാര്‍ബറും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഹാര്‍ബറിനെക്കുറിച്ച് മല്‍സ്യത്തൊഴിലാളികളില്‍ നിന്ന ും പരാതികള്‍ കേട്ടു. നിലവില്‍ ഹാര്‍ബറിനായി 29.75 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇനിയും 47 കോടി രൂപയെങ്കിലും ചെലവഴിച്ചാല്‍ മാത്രമേ ഹാര്‍ബര്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുവെന്ന് ഹാര്‍ബര്‍ എന്‍ജിനിയറിങ്് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ കടലിലേക്ക് കൊണ്ടുപോകുന്നതിനും തിരിച്ചു കൊണ്ടുവരുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.  കടപ്പുറത്തെ ഗവ.ഫിഷറീസ് യുപി സ്‌കൂളും സമിതി സന്ദര്‍ശിച്ചു. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തണമെന്നും കുട്ടികള്‍ക്ക് സൈക്കിള്‍ അനുവദിക്കണമെന്നും പ്രധാന അധ്യാപിക അഭ്യര്‍ഥിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss