|    Sep 24 Sun, 2017 2:17 pm
FLASH NEWS

കാസര്‍കോട് വികസന പാക്കേജ്; 13-14 വര്‍ഷത്തെ പദ്ധതി ഡിസംബറോടെ പൂര്‍ത്തീകരിക്കണം

Published : 27th October 2016 | Posted By: SMR

കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 2013-14 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച പദ്ധതികള്‍ ഡിസംബറിനകം പൂര്‍ത്തീകരിക്കാന്‍ കാസര്‍കോട് വികസന പാക്കേജ് പുരോഗതി അവലോകന യോഗത്തില്‍ തീരുമാനമായി. ജില്ലാകലക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. 2013-14 വര്‍ഷത്തില്‍ 2048.80 ലക്ഷത്തിന്റെ 29 പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇതിന്റെ 96.30 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് ഡിസംബറോടെ തുക കൈമാറണം. 2013 മുതല്‍ 2016 വരെയായി 139 പദ്ധതികളാണ് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത്.2016-17 വര്‍ഷത്തില്‍ അനുവദിക്കേണ്ട പദ്ധതികളുടെ ഡീറ്റെയില്‍ഡ് എസ്റ്റിമേറ്റ് സമര്‍പ്പിക്കാത്ത ഉദ്യോഗസ്ഥര്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, കെ എം സുരേഷ്, ഫിനാന്‍സ് ഓഫിസര്‍ പി വി നാരായണന്‍, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക