|    Oct 18 Thu, 2018 4:23 am
FLASH NEWS

കാസര്‍കോട് വികസന പാക്കേജ് : 81 പദ്ധതികള്‍ ഇനിയും ആരംഭിച്ചില്ല

Published : 23rd September 2017 | Posted By: fsq

 

കാസര്‍കോട്: പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശയില്‍ രുപീകരിച്ച കാസര്‍കോട്് വികസനപാക്കേജില്‍ ഇതുവരെ 62 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 79 പദ്ധതികള്‍ പുരോഗമിക്കുന്നു. 81 പദ്ധതികള്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്ന് പദ്ധതി അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2013-14 സാമ്പത്തികവര്‍ഷത്തിലാണ് കാസര്‍കോട് വികസന പാക്കേജ് ആരംഭിക്കുന്നത്. 362.98 കോടി രൂപയാണ് കഴിഞ്ഞ അഞ്ച് ബജറ്റുകളിലായി വകയിരുത്തിയത്. 366.82 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. 88.95 കോടി രൂപ ചെലവഴിച്ചു. 2017-18 വര്‍ഷത്തില്‍ 90 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്മേലുള്ള പദ്ധതികളുടെ മുന്‍ഗണനാപട്ടിക നിര്‍ണ്ണയിച്ചു വരുന്നു. മുന്‍ ചീഫ് സെക്രട്ടറി പി പ്രഭാകരന്‍ ശുപാര്‍ശ ചെയ്ത വികസന പദ്ധതികളാണ് കാസര്‍കോട് വികസന പാക്കേജില്‍ നടപ്പിലാക്കുന്നത്. 222 പദ്ധതികള്‍ക്കാണ് ഇതുവരെ അനുമതി ലഭിച്ചത്. കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെട്ട പദ്ധതികള്‍ പുരോഗതി ത്വരിതപ്പെടുത്താന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു നിര്‍ദ്ദേശം നല്‍കി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, നിര്‍വഹണോദ്യോഗസ്ഥര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss