|    Jun 22 Thu, 2017 7:53 pm
FLASH NEWS

കാസര്‍കോട് വികസന പാക്കേജ് മുന്‍ഗണനാ പട്ടിക ചര്‍ച്ച ചെയ്തു

Published : 5th August 2016 | Posted By: SMR

കാസര്‍കോട്: മുന്‍ ചീഫ് സെക്രട്ടറി പി പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കാസര്‍കോട് വികസന പാക്കേജില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഉള്‍പ്പെടുത്തേണ്ട പദ്ധതികളുടെ മുന്‍ഗണനാപട്ടിക കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും യോഗം ചര്‍ച്ച ചെയ്തു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകലക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷത വഹിച്ചു.
സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ക്ക് വകയിരുത്തേണ്ട തുക സംബന്ധിച്ചും ധാരണയായി. കാസര്‍കോട് ജനറലാശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ട്രോമകെയര്‍ സംവിധാനം, മൈലാട്ടി- തവിടുഗോളി 110 കെവി ലൈന്‍ പുനരുദ്ധാരണം, കണ്ണങ്കൈപാലം, പാഞ്ഞങ്ങാട്, ആയങ്കടവ് പാലം നിര്‍മാണം പെരിയ-ഒടയഞ്ചാല്‍ റോഡ്, കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റ്, കാഞ്ഞങ്ങാട് ടൗണ്‍സ്‌ക്വയര്‍, മഞ്ചേശ്വരം ഫിഷറീസ് തുറമുഖ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തികള്‍ നടപ്പ് വര്‍ഷത്തെ പാക്കേജില്‍ ഉള്‍പ്പെടുത്തും.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജനപ്രതിനിധികളും ജില്ലാ കലക്ടറും നിര്‍ദ്ദേശിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എന്‍ സുരേഷ് റിപോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാക്ക്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, റവന്യൂ മന്ത്രിയുടെ പ്രതിനിധി കെ പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എഡിഎം കെ അംബുജാക്ഷന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ഫിനാന്‍സ് ഓഫിസര്‍ കെ കുഞ്ഞമ്പു നായര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക