|    Jul 25 Tue, 2017 6:15 am
FLASH NEWS

കാസര്‍കോട് വികസന പാക്കേജ്: 24 പ്രവൃത്തികള്‍ പൂര്‍ത്തിയായി

Published : 28th November 2015 | Posted By: SMR

കാസര്‍കോട്: പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായി 24 പ്രവൃത്തികള്‍ പൂര്‍ത്തിയായി. കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. മൂന്ന് പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ് സൈറ്റായ ജി സ്പീക്കില്‍ ലഭ്യമാണ്. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പദ്ധതികള്‍ക്ക് സര്‍ക്കാര്‍ വഴിയോ മറ്റ് ഏജന്‍സികള്‍ വഴിയോ ഫണ്ട് ലഭ്യമായിട്ടുണ്ടെങ്കില്‍ ഈ വിവരം നിശ്ചിത മാതൃകയില്‍ എഴുതി ജില്ലാ പ്ലാനിങ് ഓഫിസര്‍ക്ക് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്ലാനിങ് ഓഫിസര്‍ പി ഷാജി, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പുനായര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക