|    Jan 22 Sun, 2017 9:57 pm
FLASH NEWS

കാസര്‍കോട് റെയില്‍ പാളം മുറിച്ചുനീക്കിയ നിലയില്‍

Published : 9th October 2016 | Posted By: mi.ptk

kasargode-railway

കാസര്‍കോട്: കാസര്‍കോട് കളനാടിന് സമീപം റെയില്‍ പാളം മുറിച്ചു നീക്കിയ നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെ മാവേലി എക്‌സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുന്‍പാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടത്. ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് കരുതപ്പെടുന്നത്. സംഭവം അറിഞ്ഞ പ്രദേശവാസികള്‍ ഉടന്‍തന്നെ റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ എഞ്ചിനിയറിംഗ് വിഭാഗവും ആര്‍പിഎഫും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പാളം മുറിച്ചുനീക്കിയതെന്നാണ് കരുതപ്പെടുന്നത്. മുറിച്ചുനീക്കിയ ഭാഗം നന്നാക്കാനുള്ള ശ്രമത്തിലാണ്. സംഭവം ശ്രദ്ധയില്‍പെട്ടതിനാല്‍ തലനാരിഴക്കാണ് വന്‍അപകടം ഒഴിവായത്. പാളം മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് മാവേലി എക്‌സപ്രസ് നിര്‍ത്തിയിട്ടിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

kasaragode-railway-01

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 267 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക