|    Mar 30 Thu, 2017 6:25 pm
FLASH NEWS

കാസര്‍കോട് മെഡിക്കല്‍ കോളജ്: ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി

Published : 13th December 2015 | Posted By: SMR

കാസര്‍കോട്: രണ്ടുവര്‍ഷം മുമ്പ് ബദിയടുക്ക ഉക്കിനടുക്കയില്‍ തറക്കല്ലിട്ട കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ പ്രതിഷേധ കൂ ട്ടായ്മ നടത്തി.
എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമദ് ശരീഫ് സമര പ്രഖ്യാപനം നടത്തി. കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ കെ ശ്യാംപ്രസാദ്, വി ഡി ജോസഫ്, ്അംബികാസുതന്‍മാങ്ങാട്, എ കെ മൊയ്തീന്‍ കുഞ്ഞി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുജീബ് റഹ്മാന്‍, ഉബൈദുല്ല കടവത്ത്, എം കെ രാധാകൃഷ്ണന്‍, രാഘവന്‍ വെളുത്തോളി, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, രവീന്ദ്രന്‍ പാടി, മൂസ ബി ചെര്‍ക്കള, മുഹമ്മദ് അബ്ദുല്‍ഖാദര്‍, വിജയന്‍ കോടോത്ത്, രമേശന്‍, പ്രഫ. വി ഗോപിനാഥ്, ബിജു കാഞ്ഞങ്ങാട്, എ എസ് മുഹമ്മദ് കുഞ്ഞി, സണ്ണിജോസഫ്, അഷറഫലി ചേരങ്കൈ, സി എ യൂസഫ് സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day