|    May 23 Tue, 2017 10:45 am
FLASH NEWS

കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണായി ബീഫാത്തിമ ഇബ്രാഹിം

Published : 18th November 2015 | Posted By: TK

Beefathima-ibrahim-league
കാസര്‍കോട്: ബീഫാത്തിമ ഇബ്രാഹിമിനെ മുന്‍പ്പില്‍ ചെയര്‍പേഴ്‌സണ്‍.മുസ്ലിംലീഗ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ബീഫാത്തിമ 38 അംഗ കൗണ്‍സിലില്‍ 21 വോട്ടുകളോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

ഒരു സിപിഎം അംഗവും രണ്ട് സ്വതന്ത്രരും വോട്ടെടുപ്പില്‍ വിട്ടുനിന്നു. ബിജെപിയിലെ സബിത ടീച്ചറാണ് എതിരാളി. ഇവര്‍ക്ക് 14 വോട്ടുകളാണ് ലഭിച്ചത്. ലീഗ് റിബലായി വിജയിച്ച റാഷിദ് പൂരണം മുസ്ലിംലീഗിനാണ് വോട്ട് രേഖപ്പെടുത്തിയത്.

ലീഗ് റിബലായ ഹാരിസ് ,ശാഹുല്‍ഹമീദ്,സിപിഎം ദിനേശ് എന്നിവരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. രണ്ടാംതവണയാണ് ബീഫാത്തിമ കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണാകുന്നത്. അഞ്ചാംതവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day