|    Sep 26 Wed, 2018 2:04 pm
FLASH NEWS

കാസര്‍കോട് മാരത്തണ്‍ നാളെ

Published : 28th April 2018 | Posted By: kasim kzm

കാസര്‍കോട്: ആരോഗ്യവും സൗഹാര്‍ദ്ദവും എന്ന സന്ദേശവുമായി ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിക്കുന്ന മുന്നാമത് കാസര്‍കോട് മാരത്തണ്‍ നാളെ രാവിലെ 6.30ന് താളിപ്പടുപ്പ് മൈതാനിയില്‍ നിന്നാരംഭിക്കും. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സമാപിക്കും.
പുരുഷ, വനിത വിഭാഗങ്ങളിലായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനകാര്‍ക്ക് യാഥാക്രമം 10,000, 5000, 3000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും.
ജനറല്‍വിഭാഗത്തില്‍ സമ്മാനം ലഭിക്കാത്ത ജില്ലയില്‍ നിന്നുള്ള ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും. താളിപ്പടുപ്പ് മൈതാനിയില്‍ രാവിലെ 5.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഫേ ാ ണ്‍: 9605003236, 94469 81 133.—    ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലിസ്‌മേധാവി കെ ജി സൈമണ്‍  മാരത്തണ്‍ ഫഌഗ് ഓഫ് ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss