|    Aug 23 Wed, 2017 6:16 am
FLASH NEWS

കാസര്‍കോട് പോലിസ് സ്‌റ്റേഷന്‍ കേരളാ ഭരണകൂടത്തിന് നാണക്കേടുണ്ടാക്കി: അഡ്വ. പി എ പൗരന്‍

Published : 21st March 2017 | Posted By: fsq

 

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ കഴിഞ്ഞ 28ന് എംഎസ്എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന ലോക്കപ്പ് മര്‍ദ്ദനവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കേരളത്തിന്റെ ഭരണകൂടത്തിന് നാണക്കേട് ഉണ്ടാക്കിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും പിയുസിഎല്‍ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. പി എ പൗരന്‍ പറഞ്ഞു.
ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പോലിസ് സ്‌റ്റേഷന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് മുന്നണിയുടെ അധികാര വാഴ്ചക്ക് വഴിയൊരുക്കുന്നതിന് പ്രതിജ്ഞാബദ്ധരായവരെപ്പോലെ പോലിസ് വിഭാഗം പ്രവര്‍ത്തിക്കുമ്പോള്‍ തടയാനോ തിരുത്താനോ കഴിയാത്ത സര്‍ക്കാറിനു കീഴില്‍ ആഭ്യന്തരമെന്നൊരു വകുപ്പ് നിലവിലുണ്ടോയെന്ന് ജനങ്ങള്‍ ആശങ്കപ്പെടുകയാണ്.
ജനാധിപത്യ, മനുഷ്യാവകാശലംഘനങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി നടക്കുകയാണ്.ഒരു വിഭാഗം പോലിസ് നിഷ്‌ക്രിയരായി കഴിയുമ്പോള്‍ മറ്റൊരു വിഭാഗം പോലിസ് താന്തോന്നിത്തരവുമായി നിയമത്തെ കൊല്ലാകൊല ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ്മാന്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, എ കെ എം അഷ്‌റഫ്, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷദ് വൊര്‍ക്കാടി, യുഡിവൈഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. ശ്രീജിത്, യൂസുഫ് ഉളുവാര്‍, എ എം കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക