|    Dec 17 Sun, 2017 11:53 am
FLASH NEWS

കാസര്‍കോട് പക്ഷിഭൂപടം ഒരുങ്ങുന്നു; ഉദ്ഘാടനം നാളെ

Published : 14th July 2017 | Posted By: fsq

 

കാസര്‍കോട്്: പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം നിര്‍മിച്ച പക്ഷിഭൂപടം ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കുന്ന കേരളത്തില്‍ കാസര്‍കോടും പക്ഷിഭൂപട പ്രവര്‍ത്തനം ആരംഭിച്ചു. പക്ഷിഭൂപട നിര്‍മാണം രണ്ടുഘട്ടങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 187 വിദ്യാര്‍ഥികള്‍, അധ്യാപകര്‍, യുവജനങ്ങള്‍, പക്ഷി നിരീക്ഷകര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജനപങ്കാളിത്തത്തോടെയാണ് നിര്‍വഹിക്കുന്നത്. ആദ്യ സര്‍വെ സപ്തംബര്‍ വരെയും വേനല്‍ക്കാല പൂര്‍ത്തികരണ സര്‍വെ മാര്‍ച്ച് അവസാനത്തോടെയും നടക്കും. വന്യജീവി പരിപാലനത്തില്‍ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന സര്‍വെ പക്ഷികളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുതകുന്നതാകും. ജില്ലാതല പക്ഷിഭൂപട നിര്‍മാണം പക്ഷി സര്‍വേയോടെ ആരംഭിക്കും. നാളെ രാവിലെ 10ന് ഉദയഗിരി വനംവകുപ്പ് ആസ്ഥാനത്ത് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ജീവന്‍ബാബു, ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍, അസിസ്റ്റന്റ്് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ബിജു, ഫോറസ്റ്റ് ഓഫിസര്‍ എം രാജീവന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss