|    Mar 27 Mon, 2017 12:28 am
FLASH NEWS

കാസര്‍കോട് നഗരസഭ ; മേല്‍ക്കൂര ഷീറ്റ് പാകിയതില്‍ അഴിമതി: വിജിലന്‍സ് റെയ്ഡ് നടത്തി

Published : 18th October 2016 | Posted By: Abbasali tf

കാസര്‍കോട്: നഗരസഭ കെട്ടിടത്തിന്റെ മേല്‍ക്കൂര ഷീറ്റ് പാകിയതില്‍ അഴിമതിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് സംഘം പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെയാണ് വിജിലന്‍സ് സിഐ പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. തളങ്കര സ്വദേശി ഹമീദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. 14 ലക്ഷം രൂപ ചെലവില്‍ ഷീറ്റ് പാകിയതില്‍ അഴിമതിയു െണ്ടന്ന് കാണിച്ച് ഹമീദ് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരിശോധനയില്‍ ഷീറ്റ് പാകിയതി ല്‍ പലതും പഴയതാണെന്നും കണ്ടെത്തിയിട്ടുണ്ടെന്നും സിഐ പറഞ്ഞു. പണി മുഴുവനും പൂര്‍ത്തിയാവാത്തതിനാല്‍ അന്വേഷണം പൂര്‍ണായിട്ടില്ലെന്നും തുടര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ രവികുമാര്‍, വിജിലിന്‍സ് ഉദ്യോഗസ്ഥരായ സജിത്ത്, പ്രമോദ് എന്നിവരും റെയ്ഡിന് നേതൃത്വംനല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക