|    Apr 26 Thu, 2018 5:26 pm
FLASH NEWS

കാസര്‍കോട് നഗരസഭയില്‍ വഴിയോര കച്ചവട സമിതി രൂപീകരിച്ചു

Published : 20th February 2016 | Posted By: SMR

കാസര്‍കോട്: വഴിയോരകച്ചവടക്കാരുടെ ക്ഷേമം ഉറപ്പുവരുത്തന്നുതിനും ജീവനോപാധി സംരക്ഷിക്കുന്നതിനുമായി രൂപീകൃതമായ കേന്ദ്ര നിയമപ്രകാരം കാസര്‍കോട് നഗരസഭാതല നഗരകച്ചവട സമിതി പ്രഥമയോഗം ചേര്‍ന്നു.
വഴിയോരകച്ചവട നിയന്ത്രണം, ക്ഷേമവും ജീവനോപാദി സംരക്ഷണത്തനുമുള്ള നയരൂപീകരണം, വഴിയോരകച്ചവട സര്‍വ്വേയുടെ വിശകലനം, അംഗീകൃത കച്ചവട സ്ഥലങ്ങള്‍ കണ്ടെത്തല്‍, കച്ചവട മേഖലകള്‍ രൂപീകരിക്കല്‍, വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളുന്നതിന് വേണ്ടിയാണ് സമിതി യോഗം ചേര്‍ന്നത്.
വഴിയോരകച്ചവടക്കാരുടെ ദേശീയ നയം കേരളത്തില്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന കുടുംബശ്രീ മിഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാസര്‍കോട് നഗരസഭയില്‍ നടന്നുവരുന്ന ദേശീയ നഗര ഉപജീവന ദൗത്യം മുഖേന ഇവര്‍ക്കായുള്ള ക്ഷേമനടപടികള്‍ കൈക്കൊള്ളും. ക്ഷേമ നടപടികളുടെ ഭാഗമായി വഴിയോരകച്ചവടക്കാരുടെ സര്‍വ്വേ സംസ്ഥാനതലത്തില്‍ പൂര്‍ത്തിയാക്കിയ ആദ്യ നഗരസഭകളിലൊന്ന് കാസര്‍കോടാണ്.
നഗരസഭാതല സമിതിയോഗത്തിനു മുന്നോടിയായി എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ജില്ലാതല സമിതി യോഗം ചേര്‍ന്നു. ജില്ലാതലത്തിലേയും നഗരതലത്തിലേയും സമിതികള്‍ അതാതു പരിധികളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. തെരുവ് കച്ചവടക്കാര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡില്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ, ആധാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഔദ്യോഗിക തിരിച്ചറിയല്‍ നമ്പര്‍, കച്ചവട സ്ഥലം, നിബന്ധനകള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതാണ്. വഴിവാണിഭക്കാര്‍ക്ക് ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തിക്കാം എന്ന് വ്യവസ്ഥ ചെയ്യുന്ന വഴിവാണിഭ രൂപരേഖ തയ്യാറാക്കുന്നതിനും അനുയോജ്യമായ കച്ചവട സ്ഥലം കണ്ടെത്തുന്നതിനുമായി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിച്ചു.
നഗരതല വഴിയോരകച്ചവട സമിതി യോഗത്തില്‍ നഗരസഭ സെക്രട്ടറി കെ പി വിനയന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ്മൂദ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ്മാന്‍, സമിതിയുടെ കണ്‍വീനര്‍ സി കെ ബുധരാജ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. വി എ രഞ്ജിത്ത്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ടി ആര്‍ അഹമ്മദ് കബീര്‍, അസി. ടൗണ്‍ പ്ലാനര്‍ സി നാരായണന്‍, കാസര്‍കോട് സിഐ പി കെ സുധാകരന്‍, ട്രാഫിക് എസ്‌ഐ കെ രാമകൃഷ്ണന്‍, ലീഡ് ബാങ്ക് പ്രതിനിധി പി നാരായണ ഭട്ട്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ കെ മൊയ്തീന്‍കുഞ്ഞി, വിവിധ സംഘടന പ്രതിനിധികളായ എം കെ രാധാകൃഷ്ണന്‍, കെ എ മുഹമ്മദ് ബഷീര്‍, കരുണ്‍ ഥാപ്പ, കെ പി മുഹമ്മദ് അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, കെ എ ശ്രീനിവാസ്, വി മുഹമ്മദ് ബേഡകം, കെ ചന്ദ്രന്‍, എന്‍യുഎല്‍എം മാനേജര്‍മാരായ സി എം ബൈജു, നിധീഷ് എം ജോര്‍ജ്ജ്, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ അര്‍ച്ചനകുമാരി സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss