|    May 23 Tue, 2017 8:20 pm
FLASH NEWS

കാസര്‍കോട് എംജി റോഡ് റീ ടാറിങിലെ വീഴ്ച വിജിലന്‍സ് അന്വേഷിക്കും

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എംജി റോഡ് റീ ടാറിങ് സംബന്ധിച്ച പരാതി പൊതുമരാമത്ത് വിജിലന്‍സ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അന്വേഷിക്കും. സമഗ്രമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ജി സുധാകരനാണ് ഉത്തരവിട്ടത്.
കാസര്‍കോട് എംജി റോഡില്‍ 2016 ഏപ്രില്‍ നാലിന് റീ ടാറിങ് നടത്തിയ ഭാഗം മൂന്നുമാസം തികയും മുമ്പേ പൊട്ടിപ്പൊളിഞ്ഞ് ചളിക്കുളമായി മാറിയതായും കോടികള്‍ ചെലവഴിച്ച് മെക്കാഡം ചെയ്ത റോഡിന് മുകളില്‍ കൂടിയാണ് റീ ടാറിങ് ചെയ്തതെന്നും ഇതില്‍ അഴിമതിയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകനായ ബുര്‍ഹാനുദ്ദീന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് മന്ത്രിയുടെ ഉത്തരവ്. ഓണ്‍ലൈന്‍ പത്രങ്ങളായ മറുനാടന്‍ മലയാളി, ഇ വിഷന്‍ ന്യൂസ് എന്നിവയും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day