|    Jan 18 Wed, 2017 3:04 am
FLASH NEWS

കാസര്‍കോട്ട് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ കവര്‍ച്ച; രണ്ടേകാല്‍ ലക്ഷം രൂപയുടെ നഷ്ടം

Published : 8th October 2016 | Posted By: SMR

പൊയിനാച്ചി/കാഞ്ഞങ്ങാട്: ദേശീയപാതയോരത്തെ പൊയിനാച്ചിയിലും കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡിലെ അതിഞ്ഞാലിലും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ കവര്‍ച്ച. പൊയിനാച്ചി ടൗണില്‍ പ്രവര്‍ത്തിക്കുന്ന അല്‍മദീന സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 1,65,000 രൂപയും 35,000ത്തോളം രൂപയുടെ നാണയങ്ങളുമടക്കം രണ്ടു ലക്ഷം രൂപ കവര്‍ന്നു.
പിറകുവശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയിലാണ്. ദേശീയപാതയോരത്തെ ഇരുനിലക്കെട്ടിടത്തിലാണ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. പിന്‍ഭാഗത്തെ ഷട്ടര്‍ പുറത്തേക്കു വലിച്ച് ഒരാള്‍ക്ക് അകത്തേക്കു കയറാനുള്ള വഴിയുണ്ടാക്കിയ നിലയിലാണ്. ഇന്നലെ രാവിലെ ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസരവാസികള്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. വിദ്യാനഗര്‍ സിഐയുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു. സൂപ്പര്‍മാര്‍ക്കറ്റിനകത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. അതിനിടെ, കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ അതിഞ്ഞാലിലെ ഹസൈനാറിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലും കവര്‍ച്ച നടന്നു. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയാണ് കവര്‍ന്നത്. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിച്ചനിലയില്‍ കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവിയില്‍ കവര്‍ച്ചാസംഘത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു. ഏതാനും ദിവസം മുമ്പ് കുണ്ടംകുഴിയിലെ ഒരു ജ്വല്ലറിയില്‍ നിന്ന് 15 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക