|    Aug 17 Fri, 2018 6:21 pm
FLASH NEWS
Home   >  Kerala   >  

കാസര്‍കോട്ട് സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊന്നു

Published : 6th August 2018 | Posted By: G.A.G

കാസര്‍കോട് : ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. സോങ്കാല്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (21)ആണ് മരിച്ചത്. ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് ഇയാളെ കുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിലാണ് സംഭവം. സിദ്ദീഖിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവത്തിന് പിന്നില്‍ ബി ജെ പി -ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സി പി എം ആരോപിച്ചു.

പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെടുത്തു. ഇന്നു പുലര്‍ച്ചെ 1.30 ഓടെ മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ആശുപത്രിക്ക് മുന്നില്‍ കടുത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.ഇന്നു രാവിലെ 9.30ഓടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകുന്നേരം നാലോടെ കൊണ്ടുവരുന്ന മൃതദേഹം ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസര്‍ഗോഡ്, കുമ്പള എന്നിവിടങ്ങില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ മഞ്ചേശ്വരം താലൂക്കില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss