|    May 27 Sat, 2017 12:35 am
FLASH NEWS

കാസര്‍കോട്ട് റെയില്‍പാളത്തില്‍ വിള്ളല്‍

Published : 10th October 2016 | Posted By: SMR

ഉദുമ: റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് മാവേലി എക്‌സ്പ്രസ് അരമണിക്കൂറോളം നിര്‍ത്തിയിട്ടു. കാഞ്ഞങ്ങാട്-കാസര്‍കോട് റെയില്‍വേ ട്രാക്കില്‍ കളനാട് സ്‌റ്റേഷനും തളങ്കര പാലത്തിനും ഇടയിലെ 836ാം നമ്പര്‍ സിഗ്‌നല്‍ പോസ്റ്റിന് സമീപത്താണ് സംഭവം.
ഇന്നലെ രാവിലെ തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസ് കടന്നുപോവുന്നതിന് തൊട്ടുമുമ്പ് പാളം പരിശോധിക്കുന്ന ജീവനക്കാരാണ് വിള്ളല്‍ ആദ്യം കണ്ടത്. ഉടനെ സ്‌ഫോടകവസ്തു മൂന്നുതവണ പൊട്ടിച്ച് അപകടസ്ഥലത്തിന് തൊട്ടരികിലെത്തിയ മാവേലി എക്‌സ്പ്രസ് നിര്‍ത്തിച്ചു.
ഓടിക്കൂടിയ നാട്ടുകാര്‍ തുണികള്‍ ഉയര്‍ത്തിവീശി അപായ മുന്നറിയിപ്പ് നല്‍കി. റെയില്‍വേ പോലിസും മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗവും സ്ഥലത്തെത്തി പാളത്തില്‍ വിള്ളലുള്ളതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് വിള്ളല്‍ കാണപ്പെട്ട പാളത്തിന് ഇരുവശവും ക്ലിപ്പ് ഘടിപ്പിച്ച് മുറുക്കിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. സാങ്കേതിക തകരാറാണ് സംഭവത്തിനു കാരണമെന്നും അട്ടിമറിശ്രമം അല്ലെന്നും പോലിസും റെയില്‍വേ അധികൃതരും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day